Loading...

Loading

Loading
(You are in the browser Reader mode)

16 - അടിമത്വത്തിൽനിന്നും യി(സായേലിനെ വിടുവിക്കുന്നു

(പുറപ്പാട് 12:29 - 15:19) 

യിസ്രായേൽ മക്കൾ ദൈവനിർദ്ദേശങ്ങൾ പാലിക്കുകയും സംഹാരദൂതൻ മിസ്രയീമ്യരുടെ ഭവനങ്ങൾ കടന്നുപോയിട്ടു മത്സരക്കാരനായ രാജാവിൽനിന്നും അവിടുത്തെ മഹത്തുക്കളിൽനിന്നും യാത്രയ്ക്കുള്ള ആജ്ഞ കിട്ടുമ്പോൾ പുറപ്പെടാൻ ഒരുങ്ങിയിരിക്കുകയും ചെയ്തു. വീച 129.1

മിസ്രയീമിലെ സകല കടിഞ്ഞൂലുകളെയും, സിംഹാസനത്തിലിരിക്കുന്ന ഫറവോന്‍റെ ആദ്യജാതൻ മുതൽ തടവിലുള്ള അടിമയുടെ ആദ്യ ജാതൻ വരെയും കന്നുകാലികളുടെ കടിഞ്ഞൂലുകളെയും അർദ്ധരാത്രിയിൽ സംഹരിച്ചു. രാത്രിയിൽ ഫറവോനും അവന്‍റെ ദാസന്മാരും സകല മിസ്രയീമ്യരും എഴുന്നേറ്റു വലിയ നിലവിളിയായി. മരണം സംഭവിക്കാത്ത ഒരു ഭവനവും ഇല്ലായിരുന്നു. രാത്രിയിൽതന്നെ മോശെയെയും അഹരോനെയും വിളിച്ചു: “നിങ്ങളും യിസ്രായേൽ ജനമെല്ലാം എന്‍റെ ജനത്തിന്‍റെ ഇടയിൽനിന്നു പുറപ്പെട്ടുപോയി നിങ്ങൾ പറഞ്ഞതുപോലെ നിങ്ങളുടെ ദൈവത്തെ ആരാധിപ്പിൻ. നിങ്ങൾ ആവശ്യപ്പെട്ടതുപോലെ കന്നുകാലിക്കൂട്ടങ്ങളെയും കൂടെ കൊണ്ടു പോകുവിൻ, എന്നെയും അനുഗ്രഹിപ്പിൻ. ഞങ്ങളെല്ലാം മരിക്കുന്നതിനുമുമ്പെ ഇവിടെനിന്നും പെട്ടെന്നു പോകുവിൻ എന്നു പറഞ്ഞു.” വീച 129.2

“ജനം കുഴച്ച മാവ് പുളിക്കുന്നതിനു മുമ്പെ തൊട്ടികളോടുകൂടെ ശീലകളിൽ കെട്ടി ചുമലിൽ എടുത്തുകൊണ്ടുപോയി. യിസ്രായേൽ മക്കൾ മോശെയുടെ വചനം അനുസരിച്ച് മിസ്രയീമ്യരോടു വെള്ളി ആഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചു. യഹോവ ജനത്തോട് കൃപ തോന്നിച്ചതുകൊണ്ട് അവർ ചോദിച്ചതൊക്കെയും അവർ നല്കി. അവർ അങ്ങനെ മിസ്രയീമ്യരെ കൊള്ളയിട്ടു.” വീച 130.1

ഇത് സംഭവിക്കുന്നതിന് നാനൂറ് വർഷങ്ങൾക്കുമുമ്പ് ദൈവം അബ്രഹാമിന് അത് വെളിപ്പെടുത്തി. “അപ്പോൾ അവൻ അബ്രഹാമിനോട് നിന്‍റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറ് സംവത്സരം പ്രവാസികളായിരുന്നു ആ ദേശക്കാരെ സേവിക്കും; അവർ അവരെ പീഡിപ്പിക്കുമെന്ന് അറിഞ്ഞുകൊൾക. എന്നാൽ അവർ സേവിക്കുന്ന ജാതിയെ ഞാൻ വിധിക്കും. അതിന്‍റെ ശേഷം അവർ വളരെ സമ്പത്തോടുകൂടെ പുറപ്പെട്ടു പോരും” ഉൽപ. 15:13,14. വീച 130.2

“അവരോടുകൂടെ ഒരു സമ്മിശ്ര പുരുഷാരം തങ്ങളുടെ കന്നുകാലിക്കൂട്ടങ്ങളുമായി പുറപ്പെട്ടു.” യിസ്രയേൽ മക്കൾ തങ്ങളുടെ കന്നുകാലികളെ ഫറവോനു വിറ്റിരുന്നില്ല. അതിനാൽ അവർ തങ്ങളുടെ കന്നുകാലികൾ എല്ലാമായിട്ടാണ് മടങ്ങിപ്പോന്നത്. യാക്കോബും മക്കളും തങ്ങളുടെ കന്നുകാലികളുമായിട്ടാണ് മിസ്രയീമിലേക്കു പോയത്. യിസ്രായേൽ മക്കൾ അസംഖ്യമായി വർദ്ധിച്ചു. അവരുടെ ആടുമാടുകളും വളരെ വർദ്ധിച്ചു. ദൈവം ബാധകൾകൊണ്ട് മിസ്രയീമ്യരുടെമേൽ ന്യായവിധി നടത്തി. അവർക്കുള്ളതെല്ലാമായി പെട്ടെന്നു മിസ്രയീമിൽനിന്നു പോകുവാൻ യിസ്രായേല്യരെ നിർബന്ധിച്ചു. വീച 130.3

ജനം പോകുവാൻ ഫറവോൻ അനുവദിച്ചപ്പോൾ ദൈവം അവരെ ഫെലിസ്ത്യ ദേശത്തുകൂടെ നയിക്കാതെ ചെങ്കടൽക്കരയിലെ മരുഭൂമിയിൽകൂടെ നയിച്ചു. ഫെലിസ്ത്യ ദേശത്തുകൂടെയുള്ള പാതയായിരുന്നു ഒന്നുകൂടെ വേഗം എത്തുന്ന പാതയെങ്കിലും അവർ യുദ്ധം കാണുമ്പോൾ ഒരുവേള മനം തിരിഞ്ഞ് മിസ്രയീമിലേക്കു ഓടിപ്പോകാതിരിപ്പാനാണ് ദൈവം അവരെ അതുവഴി നയിക്കാഞ്ഞത്. യിസ്രയേൽ മക്കൾ ആയുധധാരികളായിട്ടല്ല മിസ്രയീം വിട്ടത്. മോശെ യോസേഫിന്‍റെ അസ്ഥികളും എടുത്തിരുന്നു. യോസേഫ് യിസ്രായേൽ മക്കളെക്കൊണ്ട് സത്യം ചെയ്യിച്ചിരുന്നത് അവർ മിസ്രയീം വിട്ടുപോകുമ്പോൾ അവന്‍റെ അസ്ഥികളുംകൂടെ കൊണ്ടുപോകണമെന്നായിരുന്നു. വീച 130.4