Loading...

Loading

Loading
(You are in the browser Reader mode)

18 - ദൈവത്തിന്‍റെ കല്പന

(പുറപ്പാട് 19;20) 

യിസ്രായേൽ മക്കൾ രഫീദീം വിട്ടശേഷം അവർ സീനായി മരുഭൂമിയിൽ എത്തി. അവിടെ അവർ പർവ്വതത്തിനെതിരെ പാളയമിറങ്ങി. മോശെ ദൈവത്തിന്‍റെ അടുക്കൽ കയറിച്ചെന്നു; യഹോവ പർവ്വതത്തിൽനിന്ന് അവനോടു വിളിച്ചു കല്പിച്ചത്. “നീ യാക്കോബുഗൃഹത്തോട് പറയുകയും യിസ്രായേൽ മക്കളോട് അറിയിക്കയും ചെയ്യേണ്ടതെന്തെന്നാൽ, ഞാൻ മിസ്രയീമ്യരോട് ചെയ്തതും നിങ്ങളെ കഴുകന്മാരുടെ ചിറകിന്മേൽ വഹിച്ച എന്‍റെ അടുക്കൽ വരുത്തിയതും നിങ്ങൾ കണ്ടുവല്ലോ. ആകയാൽ നിങ്ങൾ എന്‍റെ വാക്കുകേട്ടനുസരിക്കുകയും എന്‍റെ നിയമം പ്രമാണിക്കുകയും ചെയ്താൽ നിങ്ങൾ എനിക്കു സകല ജാതികളിലുംവെച്ച് പ്രത്യേക സമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ. നിങ്ങൾ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധ ജനവും ആകും. ഇവ നീ യിസ്രായേൽ മക്കളോടു പറയേണ്ടുന്ന വചനങ്ങൾ ആകുന്നു. മോശെ വന്നു ജനത്തിന്‍റെ മൂപ്പന്മാരെ വിളിച്ചു. യഹോവ തന്നോടു കല്പിച്ച ഈ വചനങ്ങൾ ഒക്കെയും അവരോടു പറഞ്ഞു കേൾപ്പിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ ചെയ്യുമെന്ന് ജനം ഉത്തരം പറഞ്ഞു. മോശെ ജനത്തിന്‍റെ വാക്കു യഹോവയുടെ സന്നിധിയിൽ ബോധിപ്പിച്ചു.” വീച 148.1

ജനം ദൈവവുമായി ഒരു വിശുദ്ധ നിയമം ചെയ്യുകയും ദൈവത്തെ അവരുടെ ഭരണകർത്താവായി അംഗീകരിക്കുകയും ചെയ്കയാൽ തന്‍റെ ദിവ്യ അധികാരത്തിൻകീഴിലുള്ള പ്രത്യേക ജനമായി. “യഹോവ മോശെയോടു ഞാൻ നിന്നോടു സംസാരിക്കുമ്പോൾ ജനം കേൾക്കേണ്ടതിനും നിന്നെ എന്നേക്കും അനുസരിക്കേണ്ടതിനും ഞാൻ ഇതാ, മേഘതമസ്സിൽ നിന്‍റെ അടുക്കൽ വരുന്നു എന്നരുളിചെയ്തു. എബ്രായർ വഴിയിൽ പ്രയാസങ്ങളെ നേരിട്ടപ്പോൾ മോശെയ്ക്കും അഹരോനും എതിരായി പിറുപിറുത്തതും യിസ്രായേലിനെ മിസ്രയീമിൽനിന്നു നയിച്ചു മരുഭൂമിയിൽ കൊണ്ടു വന്നതു കൊല്ലാനാണെന്നു അവരുടെമേൽ കുറ്റം ആരോപിക്കുന്നതും മതി യാക്കി. അവരുടെ മുമ്പാകെ ദൈവം മോശെയെ മാനിക്കുകയും തന്‍റെ ആത്മാവിനെ അവന്‍റെ മേൽ അയയ്ക്കുകയും അങ്ങനെ അവർ മോശെ യുടെ നിർദ്ദേശങ്ങളിൽ വിശ്വാസമുള്ളവരായിത്തീരുകയും ചെയ്യുവാനിടയാക്കി.’ വീച 148.2