Loading...

Loading

Loading
(You are in the browser Reader mode)

അദ്ധ്യായം 22 - ലോകത്തിലുള്ളവർ എന്നാൽ ലോകത്തിനുള്ളവരല്ല

ഒരു ജനമെന്ന നിലയിൽ നാം ക്രിസ്തുവിന്റെ സാദൃശ്യത്തോടനുരൂപരായിത്തീരേണ്ടതിനുപകരം ലോകത്തോടനുരൂപരായിത്തീരുന്ന അപകടാവസ്ഥ എനിക്കു കാണിച്ചുതന്നു. നാം ഇപ്പോൾ നിത്യലോകത്തിന്റെ പ്രാന്തത്തിലാണ്. എന്നാൽ ആത്മാക്കളുടെ ശത്രുവിന്റെ മുഴു ഉദ്ദേശവും കാലാവസാനം മാറ്റിവെപ്പാൻ നമ്മെ നയിക്കുന്നതാണ്. മഹാശക്തിയോടും തേജസ്സോടും യേശു രക്ഷിതാവ് ആകാശമേഘങ്ങളിൽ ഇറങ്ങിവരുന്നതു കാത്തു കൊണ്ടും ദൈവകല്പന അനുസരിച്ചും ജീവിക്കുന്ന ദൈവജനത്തെ അലട്ടുവാനായി സാത്താൻ തന്റെ ബുദ്ധിയിൽ എത്തിയ എല്ലാവരെയും ആ ദിവസത്തെ മാറ്റിവെപ്പാൻ പ്രരിപ്പിക്കയും അവർ ആത്മാവിൽ ലോകത്തിന്റെ സമ്പ്രദായങ്ങളെ പകർത്തിയെടുത്തുകൊണ്ടു അതിനെപ്പോലെ ആയിത്തീരുകയും ചെയ്യും. സആ 212.1

സത്യത്തിൽ വളരെ ഉന്നതമായ വിശ്വാസം നടിക്കുന്ന പലരുടെയും ഹൃദയങ്ങളെയും മനസ്സുകളെയും ലോകത്തിന്റെ ആത്മാവു നിയന്ത്രണത്തിലാക്കുന്നതു കണ്ടു ഞാൻ ഭയപ്പെട്ടു. സ്വാർത്ഥതയും സ്വയാശ്രയവും കൈവിളർത്തുന്നു. യഥാർത്ഥ ദൈവഭക്തിയും ശുദ്ധ മനസ്സാക്ഷിയും അവർ പാലിക്കുന്നില്ല. (4T 306) സആ 212.2