Loading...

Loading

Loading
(You are in the browser Reader mode)

അദ്ധ്യായം 40 - പാരായണവരം

വിദ്യാഭ്യാസം എന്നതു ജീവിത കർത്തവ്യങ്ങളുടെ ഉത്തമമായ പ്രവർത്തനത്തിനു ശാരീരികവും ആത്മികവുമായ ശക്തികളുടെ ഒരുക്കമാണ്. നിലനില്പിനുള്ള ശക്തിയും തലച്ചോറിന്റെ പ്രവർത്തനവും ശക്തിയും അവയുടെ ഉപയോഗാനുസരണം കൂടുകയോ കുറയുകയോ ചെയ്യും. മനസ്സിന്റെ എല്ലാ കഴിവുകളും ഒത്ത അളവിൽ പരിപുഷ്ടിപ്പെടത്തക്കവണ്ണം അഭ്യസിപ്പിക്കപ്പെടണം. സആ 309.1

അനേക യുവാക്കൾ പുസ്തകങ്ങൾക്കാർത്തിയുള്ളവരാണ്. കയ്യിൽ കിട്ടുന്നതൊക്കെ വായിക്കാൻ അവർ ആഗ്രഹിക്കുന്നു. അവർ വായിക്കുന്നതും ശ്രവിക്കുന്നതും സൂക്ഷിക്കട്ടെ. അയോഗ്യമായ വായനമൂലം ദുഷിക്കപ്പെടുന്ന ഏറ്റവും വലിയ ആപത്തിലാണവരെന്നു എന്നെ പ്രബോധിപ്പിച്ചിരിക്കുന്നു. യുവാക്കളുടെ മനസിനെ ചഞ്ചലമാക്കുവാൻ സാത്താനു ആയിരം വഴികളുണ്ട്. ഒരു നിമിഷംപോലും കാവൽ കൂടാതെ അവർക്കു സുരക്ഷിതമായിരിപ്പാൻ സാദ്ധ്യമല്ല. അവരുടെ മനസ്സിനു ഒരു കാവൽ നിശ്ചയിക്കുന്നതു മൂലം ശത്രുവിന്റെ പരീക്ഷകളാൽ വശീകരിക്കപ്പെടുകയില്ല. ( MYP271) സആ 309.2