Loading...

Loading

Loading
(You are in the browser Reader mode)

അദ്ധ്യായം 47 - മിത ജീവിതത്തിലേക്കുള്ള ആഹ്വാനം

വിലമതിക്കാനാവാത്ത അനുഗ്രഹമാണു ആരോഗ്യം. അനേകരും ഗ്രഹിച്ചിരിക്കുന്നതിനെക്കാളും ബന്ധപ്പെട്ടതാണു മതവും മനസ്സാക്ഷിയും. ഒരുവന്റെ സേവന കഴിവിൽ ഇതു വലിയ പങ്കു വഹിക്കുന്നു. സ്വഭാവംപോലെ ഇതിനെ സുരക്ഷിതമാക്കയും വേണം. കാരണം, ആരോഗ്യം എത്ര പരിപൂർണ്ണമായിരിക്കുന്നുവോ അത്രയും പരിപൂർണ്ണമായിരിക്കും ദൈവവേലയുടെ പുരോഗമനത്തിനും മനുഷ്യവർഗ്ഗത്തിന്റെ അനുഗ്രഹത്തിനുംവേണ്ടി നടത്തുന്ന പരിശ്രമങ്ങൾ. (CT 294) സആ 368.1

കർത്താവിന്റെ വരവിന്നു ജനങ്ങളെ ഒരുക്കുന്ന വലിയ വേലയുടെ ഒരു ഭാഗം മാത്രമാണു ആരോഗ്യനവീകരണമെന്ന് 1871, ഡിസംബർ 10-ാം തീയതി എനിക്കു ദർശനത്തിൽ കാണിച്ചുതന്നു. കയ്യ് ശരീരത്തോടു ബന്ധപ്പെട്ടിരിക്കുന്നതുപോലെ ഇതു മൂന്നാം ദൂതിനോടു വളരെ ബന്ധപ്പെട്ടിരിക്കുന്നു. പത്തുകല്പന മനുഷ്യൻ നിസ്സാരമായിക്കരുതിയെങ്കിലും ന്യായപ്രമാണ ലംഘനക്കാരെ, മുന്നറിയിപ്പിൻ ദൂതു ആദ്യമേ നല്കാതെ ശിക്ഷിക്കാൻ കർത്താവു വരികയില്ല. ഈ ദൂതു മൂന്നാം ദൂതൻ പ്രഖ്യാപിക്കുന്നു. മനുഷ്യർ പത്തു കല്പനകൾ അനുസരിച്ചിരുന്നെങ്കിൽ, അതിന്റെ തത്വം ജീവിതത്തിൽ പ്രായോഗികമാക്കിയിരുന്നെങ്കിൽ, ഇന്നു ലോകത്തിൽ പരന്നിരിക്കുന്നരോഗ ങ്ങൾ കാണുകയില്ലായിരുന്നു. സആ 368.2

ദൈവത്തിന്റെ ന്യായപ്രമാണം ലംഘിക്കാതെ ദുർവികാരങ്ങളിലും ദുഷിച്ച് അഭിലാഷങ്ങളിലും ആസക്തരായി പ്രകൃതിനിയമം ലംഘിക്കാൻ സ്ത്രീപുരുഷന്മാർക്കു സാദ്ധ്യമല്ല. നമ്മുടെ ശരീരത്തിൽ സുസ്ഥാപിതമാക്കിയിരിക്കുന്ന നിയമങ്ങളെ ലംഘിക്കുന്നതിൽ നമ്മുടെ പാപങ്ങൾ ദർശിക്കാൻ ആരോഗ്യ നവീകരണമാകുന്ന വെളിച്ചം നമ്മുടെമേൽ പ്രകാശിക്കാൻ ദൈവം അനുവദിച്ചിരിക്കുന്നു. നമ്മുടെ സന്തോഷ സന്താപങ്ങളെല്ലാം പ്രകൃതി നിയമങ്ങൾ പാലിക്കുന്നതിലോ ലംഘിക്കുന്നതിലോ ആശ്രയിച്ചിരിക്കുന്നുവെന്നു കണ്ടുപിടിക്കാം. ചിലർ അറിഞ്ഞും അറിയാതെയും സുസ്ഥാപിത നിയമങ്ങൾ ലംഘിച്ചു ജീവിക്കുന്ന പരിതാപകരമായ അവസ്ഥ കരുണാനിധിയായ സ്വർഗ്ഗസ്ഥ പിതാവു കാണുന്നു. മനുഷ്യവർഗ്ഗത്തോടുള്ള സ്നേഹത്തിലും സഹതാപത്തിലും ആരോഗ്യനവീകരണത്തിൽ വെളിച്ചം വീശാൻ അവൻ ഇടയാക്കുന്നു. തന്റെ നിയമത്തെയും അത് ലംഘിച്ചാലുണ്ടാകുന്ന ശിക്ഷയെയും പ്രകൃതി നിയമാനുസൃത ജീവിതത്തെയും ദൈവം പ്രസിദ്ധമാക്കുന്നു. മലമേൽ സ്ഥാപിതമായിരിക്കുന്ന പട്ടണംപോലെ അവന്റെ ന്യായപ്രമാണം അത്ര സുവ്യക്തമായി പ്രസിദ്ധമാക്കിയിരിക്കുന്നു. ഇഷ്ടമുണ്ടെങ്കിൽ, ചുമതലാബോധമുള്ള ഏവർക്കും ഇതു മനസ്സിലാക്കാം. മൂഢന്മാർ ചുമതലാബോധമില്ലാത്തവരാണ്. പ്രകൃതിനിയമങ്ങൾ വ്യക്തമാക്കയും അതിനെ അനുസരിക്കാൻ നിർബന്ധിക്കുകയും കർത്താവിന്റെ വരവിനു ഒരു കൂട്ടം ജനത്തെ ഒരുക്കുകയും ചെയ്യുന്നതു മൂന്നാം ദൂതന്റെ ദൂതിൻ വേലയാണ്. (3T 161) സആ 368.3