Loading...

Loading

Loading
(You are in the browser Reader mode)

സ്ത്രീകൾക്കും കുട്ടികൾക്കും പുകയില ഹാനികരം

സിഗരറ്റ്, ചുരുട്ട്, ബീഡി മുതലായവയുടെ പുകയാൽ മലിനമായിരിക്കുന്ന വായുവും പുകവലിക്കാരന്റെ ദുർഗന്ധപൂരിതമായ ശ്വാസവും സത്രീകളും കുട്ടികളും ശ്വസിക്കേണ്ടിവരുന്നതിനാൽ കഷ്ടത അനുഭവിക്കുന്നു. (5T 440 ). ശ്വാസകോശത്തിൽനിന്നും ചർമ്മ സുഷിരങ്ങളിൽനിന്നും ബഹിർഗമിക്കുന്ന വിഷകരമായ പുകയിലയുടെ ദുർഗ്ഗന്ധം ശ്വസിക്കുന്നതു മൂലം കൊച്ചു കുഞ്ഞുങ്ങളുടെ ശരീരം മുഴുവനും വിഷം നിറയുന്നു. ചില കുഞ്ഞുങ്ങളിൽ ആ വിഷം സാവധാനം പ്രവർത്തിക്കുകയും തലച്ചോറി നെയും കരളിനെയും ശ്വാസകോശത്തെയും ബാധിച്ചു ക്രമേണ നശിപ്പിക്കുന്നു. മറ്റു ചിലരിൽ, കോട്ടു, അപസ്മാരം, തളർവാതം, ശീഘ്രമരണം, ഇവയെല്ലാം ഉണ്ടാകുവാനുള്ള ശക്തിയുണ്ട്. പുകവലിക്കാരന്റെ ഓരോ ഉച്ഛ്വാസവും ചുറ്റുമുള്ള വായുവിനെ വിഷമയമാക്കുന്നു. (Te 58, 59) സആ 403.1

കഴിഞ്ഞ തലമുറയുടെ അനാരോഗ്യകരമായ പരിചയങ്ങൾ ഇന്നത്തെ കുട്ടികളെയും യുവാക്കളെയും ബാധിക്കുന്നു. മാനസിക ദുർബ്ബലത, ശാരീരിക ബലഹീനത, സിരകളുടെ തകരാറുകൾ, സ്വാഭാവികമല്ലാത്ത അഭിലാഷങ്ങൾ എന്നിവ മാതാപിതാക്കന്മാരിൽ നിന്നും കുട്ടികളിലേക്കു മരണ ശാസന പകാരമുള്ള ദാനമായി പകർന്നുകൊടുക്കപ്പെടുന്നു. കുട്ടികൾ തുടർന്നു ചെയ്യുന്ന ഇതേ പരിചയങ്ങൾ വർദ്ധിക്കുകയും ദൂഷ്യഫലങ്ങൾ നില നില്ക്കുകയും ചെയ്യുന്നു. (MH 328) സആ 403.2